അലനല്ലൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു

പാലക്കാട്: വാഹനാപകടത്തിൽ യുവാവ് മരിച്ചു. പാലക്കാട് അലനല്ലൂരിലാണ് സംഭവം. എതിർദിശകളിൽ നിന്ന് വന്ന കാറും ലോറിയുമാണ് കൂട്ടിയിടിച്ചത്. കാറിൽ യാത്ര ചെയ്ത പാലകാഴി സ്വദേശി സുമേഷാണ് അപകടത്തിൽ മരിച്ചത്. സുമേഷിൻ്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം അടക്കം നിയമ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred