മലബാർ മെഡിക്കൽ കോളേജിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശ്പത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല...
കോഴിക്കോട്: അത്തോളിയിൽ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ കലുങ്കിലിടിച്ച് ഗുരുതരാവസ്ഥയിലായ യുവാവ് മരിച്ചു. അത്തോളി കൊങ്ങന്നൂർ വാഴക്കാങ്ങിൽ ആയിരോളി ലത്തീഫിൻ്റെ മകൻ മുഹമ്മദ് അസ് ലം(25) ആണ് മരിച്ചത്. ചീക്കിലോട് പാതയിൽ പാലകുളത്തിനു സമീപം വളവിലാണ് അപകടം. മലബാർ മെഡിക്കൽ കോളേജിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശ്പത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ അസ് ലം മരിക്കുകയായിരുന്നു.
Add Asianetnews as a Preferred Source

