റോഡരികില്‍ ബൈക്ക് നിര്‍ത്തി ഒരാളോട് സംസാരിക്കുകയായിരുന്നു ജോണ്‍. ഇതിനിടെ പാഞ്ഞെത്തിയ കാര്‍ ജോണിനെ ഇടിക്കുകയായിരുന്നു.

ആലപ്പുഴ: ചേര്‍ത്തലയില്‍ ബൈക്ക് യാത്രികന്‍ വാഹനാകടത്തില്‍ മരിച്ചു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡില്‍ കുറുപ്പംകുളങ്ങര പടിഞ്ഞാറെ ചന്ത്രാട്ട് പി.ജെ. ജോണ്‍ (ബാബു - 43) ആണ് കാറിടിച്ച് മരിച്ചത്. ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ ആലുങ്കല്‍ - പൂച്ചമുക്ക് റോഡില്‍ കോലോത്ത് കവലയ്ക്ക് സമീപമായിരുന്നു അപകടം.

റോഡരികില്‍ ബൈക്ക് നിര്‍ത്തി ഒരാളോട് സംസാരിക്കുകയായിരുന്നു ജോണ്‍. ഇതിനിടെ പാഞ്ഞെത്തിയ കാര്‍ ജോണിനെ ഇടിക്കുകയായിരുന്നു. കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ ജോണിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അല്‍പ്പസമയത്തിനുള്ളില്‍ മരിച്ചു.