കോഴിക്കോട്: കോഴിക്കോട് ദേശീയപാതയിൽ താമരശ്ശേരി അമ്പായത്തോടിനടുത്ത് പുല്ലാഞ്ഞിമേട്ടിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൂടത്തായി അയനിക്കോട് ഈരൂട് ആനിത്തോട്ടത്തിൽ ഷാജു ജോസഫ് (55) ആണ് മരണപ്പെട്ടത്. കൂടെ ബൈക്കിൽ സഞ്ചരിച്ച ബന്ധു ലിംന ജോർജിന് (24) പരുക്കേറ്റു.

ഇന്ന് ഉച്ചക്ക് ശേഷം രണ്ടേമുക്കാലിനാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട ഷാജുവിനെ നാട്ടുകാർ താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: എൽസി. മക്കൾ: അജോഷ്, അജി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബീന ജോർജ്ജിന്റ സഹോദരീ ഭർത്താവാണ് മരണപ്പെട്ട ഷാജു ജോസഫ്.