ആലപ്പുഴ: ദേശീയപാതയ്ക്ക് സമീപം എസ്എൽ പുരത്ത് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽപ്പെട്ട മിനി ലോറിയുടെ ഡ്രൈവറായ ആലപ്പുഴ സ്വദേശി സിജു (27) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില ​ഗുരുതരമാണ്.

ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്. മിനി വാനിൽ മീൻ ലോറി ഇടിച്ചപ്പോൾ ഇതിനടയിലേക്ക് മറ്റൊരു ലോറി ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. വാഹനങ്ങൾ പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തിറക്കിയത്.