സുബിനോടെപ്പം ബൈക്കിൽ ഉണ്ടായിരുന്ന അമ്മയ്ക്കും എതിരെ വന്ന ബൈക്കിലെ രണ്ട് യാത്രക്കാർക്കുമാണ് പരിക്കേറ്റത്. 

ഇടുക്കി: കട്ടപ്പന പുറ്റടിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. വണ്ടന്മേട്, കൊച്ചറ കൂരാപ്പള്ളിൽ സുബിനാണ് (32)മരിച്ചത്. സുബിനോടെപ്പം ബൈക്കിൽ ഉണ്ടായിരുന്ന അമ്മയ്ക്കും എതിരെ വന്ന ബൈക്കിലെ രണ്ട് യാത്രക്കാർക്കുമാണ് പരിക്കേറ്റത്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച സുബിന്റെ അമ്മയുടെ നിലയും ഗുരുതരമാണ്. 

Add Asianetnews as a Preferred SourcegooglePreferred

ഇടുക്കി പുറ്റടി ബാങ്ക് പടിക്കൽ ഇന്ന് രാവിലെ 7.25നായിരുന്നു അപകടം. എസ്റ്റേറ്റ് സൂപ്പർവൈസർ ആയ സുബിനോടൊപ്പം അമ്മയും ജോലിസ്ഥലത്തേക്കു പോകുമ്പോൾ ആയിരുന്നു അപകടം. ശക്തമായ കൂട്ടിയിടിയിൽ ഇരുവരും വാഹനത്തിൽ നിന്ന് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ സുബിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റുള്ളവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.