അപകടത്തില്‍പ്പെട്ട ഇരുബൈക്കുകളും അമിത വേഗതയിലായിരുന്നുവെവന്ന് പ്രദേശവാസികള്‍ പറയുന്നു. 

കോഴിക്കോട്: ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോഴിക്കോട് ഈങ്ങാപ്പുഴ വേനക്കാവ് പ്ലാപ്പറ്റ വാളത്തുവളപ്പില്‍ രവിയുടെ മകന്‍ രഞ്ജിത്ത് (27) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11.30 തോടെ ദേശീയപാത 766 ല്‍ വെസ്റ്റ് കൈതപ്പൊയിലിലാണ് അപകടം നടന്നത്. ഗരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടപോയെങ്കിലും വഴി മധ്യേ മരിക്കുകയായിരുന്നു. 

അപകടത്തില്‍പ്പെട്ട ഇരുബൈക്കുകളും അമിത വേഗതയിലായിരുന്നുവെവന്ന് പ്രദേശവാസികള്‍ പറയുന്നു. രഞ്ജിത്തിന്‍റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ചോയിയോട് ബിജു (30) വിനും എതിര്‍ദിശയില് വന്ന ബൈക്ക് യാത്രികന്‍ പരപ്പനങ്ങാടി സ്വദേശിക്കും പരിക്കുകളുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമ്മ: രത്നകുമാരി. സഹോദരങ്ങള്‍: രമ്യ, അജിത്ത്