കെ.പി. റോഡിൽ ചാരുംമൂട് കരിമുളയ്ക്കലിനു സമീപം കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. 

ചാരുംമൂട് : ആലപ്പുഴയില്‍ അമിത വേഗതയിലെത്തിയ കാറിടിച്ച് (Car accident) സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം (Death). പഴകുളം പള്ളിക്കൽ ചിറക്കോണിൽ രാജൻ ഷെരീഫ് (56) ആണ് മരിച്ചത്. കെ.പി. റോഡിൽ ചാരുംമൂട് കരിമുളയ്ക്കലിനു സമീപം കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. അപകടം നടന്ന് കണ്ട് ദിവസം കഴിഞ്ഞാണ് വാഹനം തിരിച്ചറിഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കറ്റാനത്തുള്ള ആശുപത്രയിൽ നിന്നും സ്കൂട്ടറിൽ പഴകുളത്തേക്ക് വരുമ്പോഴാണ് അപകടം നടന്നത്. എതിരെ വന്ന വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റു കിടന്ന ഷെരീഫിനെ ആദ്യം നൂറനാട്ടുള്ള സ്വകാര്യാശുപത്രിയിലെത്തിച്ചു. പിന്നീട് തിരുവല്ലയിലുള്ള സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ കാറ് നൂറനാട് പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയിട്ടുണ്ട്. ഭാര്യ: സീനത്ത് മക്കൾ : അൻവർ , അസിം മരുമക്കൾ: ജീന, അൽഫിയ.