നൂൽപ്പുഴ മുണ്ടകൊല്ലിയിൽ ഇന്ന് പുലർച്ചെ 5.45 ടെയാണ്  കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

വയനാട്: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നൂൽപ്പുഴ മുണ്ടകൊല്ലിയിൽ ഇന്ന് പുലർച്ചെ 5.45 ടെയാണ് സംഭവം. മാധവ് (70) എന്നയാളാണ് മരിച്ചത്. കർണ്ണാടക സ്വദേശിയാണെന്ന് സംശയമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read Moreമലപ്പുറത്ത് വിറക് ശേഖരിക്കാന്‍ പോയ വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു