കോഴിക്കോട്: വീട് പണിക്കിടെ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. അടിവാരം മുപ്പതേക്ര തൊണ്ടി വിളയിൽ ആർ. രാജൻ (58) 
ആണ് മരിച്ചത്. പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ആർ.രാജൻ. റീനരാജൻ ഭാര്യയും ശ്രീരാജ്, ശ്രുതി എന്നിവർ മക്കളുമാണ്.