ഓട്ടോറിക്ഷാ ഡ്രൈവര്‍ ചങ്ങനാശ്ശേരി സ്വദേശിയായ ഷാനവാസ് (43) ആണ് മരിച്ചത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ മനയ്ക്കചിറയ്ക്ക് സമീപം കെ എസ് ആർ ടി സി ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഓട്ടോറിക്ഷാ ഡ്രൈവര്‍ ചങ്ങനാശ്ശേരി സ്വദേശിയായ ഷാനവാസ് (43) ആണ് മരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. ആലപ്പുഴ ഭാഗത്ത് നിന്നും വന്ന കെ എസ് ആർ ടി സി ബസ് എതിർ ദിശയിൽ സഞ്ചരിച്ചിരുന്ന ഓട്ടോയുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ ഷാനവാസ് തൽക്ഷണം മരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് എസി റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.