കൊളത്തൂർ: ക്ഷേത്ര പരിസരത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ വെടിമരുന്ന് പൊട്ടിത്തെറിച്ച് പരിക്കേറ്റ ക്ഷേത്രം ഭാരവാഹി മരിച്ചു. കൊളത്തൂർ അമ്പലപ്പടി കടന്നമ്പറ്റ രാമദാസാണ് (62 ) തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ മരിച്ചത്. 

ഈ മാസം ഒന്ന് കൊളത്തൂർ അമ്പലപ്പടിയിലെ  നരസിംഹമൂർത്തി ക്ഷേത്ര ഓഫീസ് റൂമിലെ പഴയസാധനങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയായിരുന്നു അപകടം. വയറിനും കൈക്കും പൊള്ളലേറ്റ രാമദാസ് തൃശൂർ ജൂബിലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അയ്യപ്പൻവിളക്കിന്റെ ഭാഗമായി കൊണ്ടുവന്ന  വെടിമരുന്ന്  പഴയസാധനങ്ങളിൽപെട്ടതാണ്‌ പൊട്ടിത്തെറിക്ക്‌ കാരണം.