കല്‍പ്പറ്റ: മേപ്പാടി മുണ്ടക്കൈ സീതാകുണ്ട് വെള്ളച്ചാട്ടത്തില്‍ യുവാവ് മുങ്ങി മരിച്ചു. സുല്‍ത്താന്‍ ബത്തേരി സ്വദേശി നിധിന്‍ (23) ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. ഒഴുക്കില്‍പ്പെട്ട യുവാവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകുന്നേരം നാല് മണിയോടെ മരിക്കുകയായിരുന്നു.