വീടിനു മകളിലേയ്ക്ക് ചാഞ്ഞുനിന്ന മരച്ചില്ല തോട്ടി ഉപയോഗിച്ചു മുറിക്കുന്നതിനിടെ അബദ്ധത്തില്‍ തോട്ടി കൈത്തണ്ടയില്‍ വീണ് കൈയ്ക്കു ഗുരുതരമായി  മുറിവേല്‍ക്കുകയായിരുന്നു. 

കോഴിക്കോട്: മരച്ചില്ല മുറിക്കുന്നതുനിടെ തോട്ടി വീണ് കൈയ്ക്ക് മുറിവേറ്റ് ഗൃഹനാഥന്‍ മരിച്ചു. പുതുപ്പാടി കുഞ്ഞുകുളം കൊച്ചികാലായില്‍ സൈനുല്‍ ആബിദീന്‍ (56) ആണ് മരിച്ചത്. വീടിനു മുകളിലേയ്ക്ക് ചാഞ്ഞുനിന്ന മരച്ചില്ല തോട്ടി ഉപയോഗിച്ചു മുറിക്കുന്നതിനിടെ അബദ്ധത്തില്‍ തോട്ടി കൈത്തണ്ടയില്‍ വീണ് കൈയ്ക്കു ഗുരുതരമായി മുറിവേല്‍ക്കുകയായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൈനബയാണ് ഭാര്യ. മക്കള്‍: സീനത്ത്, സഫിയത്ത്, സബീന. മരുമക്കള്‍: നിസാര്‍ നൂറാംതോട്, ഷംസു കക്കയം, റഷീദ് നൂറാംതോട്.