Asianet News MalayalamAsianet News Malayalam

വലതുകാലിന്‍റെ ശേഷിക്കുറവ് കാരണം ഓടാനായില്ല; ചക്കക്കൊമ്പൻ്റെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

തിങ്കളാഴ്ച പകൽ കൃഷിയിടത്തിൽ ജോലി ചെയ്യുമ്പോഴാണ് സൗന്ദർരാജിനെ കാട്ടാന ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ സൗന്ദർരാജൻ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് മരിച്ചത്. 

Man died who injured Wild elephant Chakkakomban attack in Idukki nbu
Author
First Published Jan 26, 2024, 1:45 PM IST

ഇടുക്കി: ഇടുക്കി ബി എൽ റാമിൽ ചക്കക്കൊമ്പൻ്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വെള്ളക്കല്ലിൽ സൗന്ദർരാജ് (68) മരിച്ചു. തിങ്കളാഴ്ച പകൽ കൃഷിയിടത്തിൽ ജോലി ചെയ്യുമ്പോഴാണ് സൗന്ദർരാജിനെ കാട്ടാന ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ സൗന്ദർരാജൻ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് മരിച്ചത്. 

രണ്ട് കൈകളും ഒടിഞ്ഞ സൗന്ദർരാജിന്റെ ആന്തരിക അവയങ്ങളിലുണ്ടായ ഗുരുതര പരിക്കാണ് മരണ കാരണം. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞിരുന്നില്ല. വർഷങ്ങൾക്ക് മുമ്പ് വീണ് പരിക്കേറ്റതിനാൽ സൗന്ദരാജന്റെ വലതുകാലിന് ശേഷിക്കുറവ് ഉണ്ടായിരുന്നു. അതിനാൽ കാട്ടാന ആക്രമിക്കാൻ എത്തിയപ്പോൾ സൗന്ദർരാജന് ഓടിരക്ഷപ്പെടാൻ കഴിഞ്ഞില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios