ആലപ്പുഴ: ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. തുമ്പോളി ആറാട്ടുകുളങ്ങര വീട്ടില്‍ തോമസിന്റെ മകന്‍ നിതിന്‍ തോമസ് (26) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെ ആലപ്പുഴ ട്രാഫിക്ക് പൊലീസ് സ്റ്റേഷന് സമീപമായിരുന്നു സംഭവം. ജനറല്‍ ആശുപത്രി ഭാഗത്തേക്കു വന്ന അന്യസംസ്ഥാന ലോറിക്ക് പിന്നിലായി ബൈക്ക് ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ നിതിന്‍ മരണമടയുകയായിരുന്നു. തലയ്ക്ക് ക്ഷതമേറ്റതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.