ഗീവര്‍ഗീസിന്റെ സ്‌കൂട്ടറില്‍  കാര്‍ ഇടിച്ച ശേഷം അമിതവേഗത്തില്‍ നിര്‍ത്താതെ പോവുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗീവര്‍ഗീസ് ധരിച്ചിരുന്ന ഹെല്‍മെറ്റ് പൊട്ടി തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

ആലപ്പുഴ: മീററ്റിൽ വെച്ച് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. ചെന്നിത്തല ഇരമത്തൂര്‍ പുലിത്തിട്ട വീട്ടില്‍ പരേതനായ പിജി ഡാനിയേലിന്റെ മകന്‍ പി ഡി ‌വർ​ഗീസ് (ദാസന്‍-50) ആണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. 

കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 3.30നാണ് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഗീവര്‍ഗീസിന്റെ സ്‌കൂട്ടറില്‍ കാര്‍ ഇടിച്ച ശേഷം അമിതവേഗത്തില്‍ നിര്‍ത്താതെ പോവുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗീവര്‍ഗീസ് ധരിച്ചിരുന്ന ഹെല്‍മെറ്റ് പൊട്ടി തലയ്ക്ക് ഗുരുതരമായി പരിക്കേ‌റ്റിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ വര്‍ഗീസിനെ മീററ്റിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു.