സന്ദർശകരായി ഇവിടെയെത്തുന്നവർ അധികൃതരുടെ സുരക്ഷ മുന്നെറിയിപ്പുകൾ അവഗണിച്ച് വെള്ളത്തിലിറങ്ങുന്നത് പലപ്പോഴും അപകടത്തിന് കാരണമാകുന്നുണ്ട്

കോഴിക്കോട്: ആനക്കാം പൊയിൽ പതങ്കയത്ത് വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു. എളേറ്റിൽ വട്ടോളി ചോലയിൽ മുഹമ്മദിന്‍റെ മകൻ മുഹമ്മദ് സ്വാലിഹ് (22) ആണ് മരിച്ചത്. കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെയായിരുന്നു അപകടം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പതങ്കയത്ത് നിരവധി പേരാണ് ഇതിനകം മുങ്ങി മരിച്ചത്. സന്ദർശകരായി ഇവിടെയെത്തുന്നവർ അധികൃതരുടെ സുരക്ഷ മുന്നെറിയിപ്പുകൾ അവഗണിച്ച് വെള്ളത്തിലിറങ്ങുന്നത് പലപ്പോഴും അപകടത്തിന് കാരണമാകുന്നുണ്ട്.