പാലക്കാട്: മംഗലം ഡാമിനടുത്ത് കടപ്പാറ ആലിങ്കൽ വെള്ളച്ചാട്ടത്തിനടുത്തുള്ള കയത്തിൽ പെട്ട യുവാവ് മരിച്ചു. അയിലൂർ കരിങ്കുളം സ്വദേശി രഞ്ജു(22)വാണ് മരിച്ചത്. ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ വന്ന ഏഴംഗ സംഘം വെള്ളച്ചാട്ടത്തിന് താഴെ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് ഒഴുക്കിൽ പെടുകയായിരുന്നു. പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നുള്ള തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.