പാലത്തിനുസമീപം ചൂണ്ട ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടയില്‍ കായലിലേക്ക് വീഴുകയായിരുന്നു. 

ഹരിപ്പാട്: ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടെ കാലയില്‍ വീണ് യുവാവ് മരിച്ചു. കുമാരപുരം നാരകത്തറ പയ്യൂര്‍ വീട്ടില്‍ ഷിജാര്‍ (45) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.30ന് ആറാട്ടുപുഴ വലിയഴീക്കല്‍ പാലത്തിനുസമീപം ചൂണ്ട ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടയില്‍ കായലിലേക്ക് വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ കരയിലെത്തിച്ചു. കായംകുളം ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona