Asianet News Malayalam

അച്ചൻകോവിലാറിൽ കാണാതായ അധ്യാപകന്‍റെ മൃതദേഹം കണ്ടെത്തി

മാവേലിക്കര മെക്സ് കോ-ഓപ്പറേറ്റീവ് കോളജിലെ ഇംഗ്ലീഷ് അധ്യാപകനും സിപിഐ എം മാവേലിക്കര മുൻസിപ്പൽ ബ്രാഞ്ചംഗവുമായിരുന്നു. ഞായറാഴ്ച രാത്രി 7.30ന് ഒരാൾ ആറ്റിൽ മുങ്ങിത്താഴുന്നത് കണ്ട് നാട്ടുകാരാണ് അഗ്നിശമന സേനയെ അറിയിച്ചത്.  

man drown to missing  found dead in alappuzha
Author
Alappuzha, First Published Dec 3, 2018, 8:35 PM IST
  • Facebook
  • Twitter
  • Whatsapp

മാവേലിക്കര: പ്രായിക്കര പാലത്തിന് താഴെ അച്ചൻകോവിലാറിൽ കാണാതായ യുവാവിന്റെ മൃതദേഹം ഫയർ ആൻഡ് റസ്ക്യു സ്കൂബാ ടീം കണ്ടെത്തി. ചെറുകോൽ ഈഴക്കടവ് കണ്ടത്തിൽ വിജയഭവത്തിൽ പ്രഭാകരന്റെയും വിജയമ്മയുടെയും മകൻ മനോജ് പ്രഭാകർ (43) ആണ് മരിച്ചത്. മാവേലിക്കര മെക്സ് കോ-ഓപ്പറേറ്റീവ് കോളജിലെ ഇംഗ്ലീഷ് അധ്യാപകനും സിപിഐ എം മാവേലിക്കര മുൻസിപ്പൽ ബ്രാഞ്ചംഗവുമായിരുന്നു. ഞായറാഴ്ച രാത്രി 7.30ന് ഒരാൾ ആറ്റിൽ മുങ്ങിത്താഴുന്നത് കണ്ട് നാട്ടുകാരാണ് അഗ്നിശമന സേനയെ അറിയിച്ചത്. 

രാത്രി ഏറെ വൈകിയും അഗ്നി ശമന സേനാംഗങ്ങളും  തെരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. തിങ്കളാഴ്ച രാവിലെ കോട്ടയത്തുനിന്നും ആലപ്പുഴയിൽ നിന്നും സ്കൂബാ ടീം എത്തി നടത്തിയ തെരച്ചിലിൽ ഇന്ന് രാവിലെ 10.30 ന് പാലത്തിന് താഴെ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. മാവേലിക്കര സ്റ്റേഷൻ ഓഫീസർ എസ് താഹ, കോട്ടയം സ്റ്റേഷൻ ഓഫീസർ കെ വി ശിവദാസൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ നടന്നത്. 

Follow Us:
Download App:
  • android
  • ios