Asianet News MalayalamAsianet News Malayalam

ചെക്ക് ഡാമിൽ വെള്ളം പുറത്തേക്ക് ഒഴുകുന്ന സ്ഥലത്ത് കുടുങ്ങി കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു

ഈരാറ്റുപേട്ടയിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘവും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്

man drowned dead check dam at Kottayam kgn
Author
First Published Oct 12, 2023, 7:28 PM IST

കോട്ടയം: പൂഞ്ഞാറിൽ ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പൂഞ്ഞാർ സ്വദേശി ജയിംസ് (22) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം. രാവിലെ പൂഞ്ഞാർ പെരുന്നിലത്തുള്ള മീനച്ചിൽ ചെക്ക് ഡാമിൽ മറ്റു രണ്ടു സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു ജയിംസ്. വെള്ളത്തിൽ മുങ്ങുന്നതിനിടെ ചെക്ക് ഡാമിൽ നിന്നും പുറത്തേക്ക് വെള്ളം ഒഴുകുന്ന ഭാഗത്ത് ജെയിംസ് കുടുങ്ങി പോവുകയായിരുന്നു. വെള്ളത്തിൻറെ തള്ളലിൽ ഇവിടെ അകപ്പെട്ടുപോയ ജെയിംസിനെ പുറത്തെടുക്കാൻ ആയില്ല. ഈരാറ്റുപേട്ടയിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘവും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

 

Follow Us:
Download App:
  • android
  • ios