Asianet News MalayalamAsianet News Malayalam

കുറ്റ്യാടിയിൽ കടവിൽ കുളിക്കാനിറങ്ങിയ അഞ്ച് പേരിൽ ഒരാൾ മുങ്ങിമരിച്ചു

ഞായറാഴ്ച വെകുന്നേരം 4 മണിക്കാണ് ദാരുണമായ സംഭവം. ഉടൻ തന്നെ കുറ്റ്യാടി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

man drowned in Kuttiady
Author
Kozhikode, First Published Mar 8, 2021, 9:13 AM IST

കോഴിക്കോട്: കുറ്റ്യാടി വേളം ചോയി മഠം കടവിൽ കുളിക്കാനിറങ്ങിയ 5 പേരിൽ ഒരാൾ മുങ്ങിമരിച്ചു. പെരുമണ്ടച്ചേരി മനത്താനത്ത് മൊയ്തുവിന്റെയും സൈനബയുടെയും മകൻ സഫിർ (21) ആണ്  മരിച്ചത്. ഞായറാഴ്ച വെകുന്നേരം 4 മണിക്കാണ് ദാരുണമായ സംഭവം. ഉടൻ തന്നെ കുറ്റ്യാടി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ: ശാക്കിർ ,സലീന, മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇൻക്വസ്റ്റിനായി അയച്ചു.

Follow Us:
Download App:
  • android
  • ios