കായംകുളം: കായംകുളത്ത് കാൽ വഴുതി കുളത്തില്‍ വീണ് ഒരാള്‍ മരിച്ചു. പത്തിയൂർ കളയ്ക്കാട്ട് തെക്കതിൽ സുരേഷ് (52ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പത്തിയൂർ ആറാട്ട് കുളത്തിൽ കാൽ വഴുതി വീണാണ് അപകടം സംഭവിച്ചത്. കുളത്തിന്റെ പടവിൽ നിന്ന് കൈ കഴുകുന്നതിനിടയിൽ സുരേഷ് കാൽ വഴുതി വീഴുകയായിരുന്നു. 

സംഭവം അറിഞ്ഞ് സമീപവാസികൾ ഓടി കൂടിയിരുന്നു. വഴിയാത്രക്കാരായ രണ്ട് യുവാക്കൾ കുളത്തിൽ ഇറങ്ങി സുരേഷിനെ കരയ്ക്ക് എത്തിച്ചെങ്കിലും അബോധാവസ്ഥയിലായിരുന്നു. കായംകുളത്ത് നിന്നും വന്ന ഫയർഫോഴ്സ് ആംബുലൻസിൽ കായംകുളം താലൂക്ക് അശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.