ചേര്‍ത്തല: പള്ളിപ്പെരുന്നാള്‍ ആഘോഷത്തിനെത്തിയ യുവാവ് കായലില്‍ മുങ്ങിമരിച്ചു. തണ്ണീര്‍മുക്കം സ്വദേശി റെജു ജോസഫാണ് മരിച്ചത്. പള്ളിപ്പുറം പള്ളിയിലെ പെരുന്നാളിനെത്തിയ റെജു 
കൂട്ടുകാരുമൊത്ത് കായലില്‍ കുളിക്കാനിറങ്ങിയതിനിടെ മുങ്ങിപ്പോകുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തി റെജുവിനെ കരക്കെത്തിച്ചെങ്കിലും മരിച്ചു.