തിരുവനന്തപുരം: തിരുവനന്തപുരത്ത് മാസ്ക്ക് ധരിച്ചെത്തിയാൾ വാഹനത്തിൽ നിന്നും രേഖകള്‍ മോഷ്ടിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം പാർക്ക് ചെയ്തിരുന്ന ഷെബിൻഷായുടെ വാഹനത്തിൽ നിന്നാണ് രേഖകള്‍ മോഷ്ടിക്കപ്പെട്ടത്. ഡോ. ഷെബിൻഷായുടെ വിവിധ സർട്ടിഫിക്കറ്റുകളടങ്ങിയ ലാപ് ടോപ് ബാഗാണ് കാറിനു മുന്നിലെ സീറ്റിൽ വച്ചിരുന്നത്. മാസ്ക്ക് ധരിച്ചെത്തിയ ആള്‍ കാറിൻറെ ഗ്ലാസ് താഴ്ത്തി ബാഗെടുത്ത് മുന്നോട്ടു നീങ്ങുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൻറോമെൻറ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.