വളാഞ്ചേരി ടൗണിൽ സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി കാൽനടയാത്രക്കാരൻ മരിച്ചു. മുക്കിലപീടിക സ്വദേശി ശശിയാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം വളാഞ്ചേരി-കോഴിക്കോട് റോഡിലായിരുന്നു അപകടം. വിദഗ്‌ധ ചികിത്സയ്ക്ക് മെഡിക്കൽ കോളേജിലേക്ക് മാറ്റാനിരിക്കെയാണ് മരണം

മലപ്പുറം: വളാഞ്ചേരി ടൗണില്‍ വെച്ച് സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി കാല്‍നടയാത്രക്കാരന്‍ മരിച്ചു. വളാഞ്ചേരി മുക്കിലപീടിക സ്വദേശി ശശിയാണ് മരിച്ചത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന ശശിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ബുധനാഴ്ച്ച വൈകുന്നേരം 6:45-ഓടെ വളാഞ്ചേരി-കോഴിക്കോട് റോഡിലായിരുന്നു അപകടം. പുത്തനത്താണി ഭാഗത്തു നിന്നും വന്ന സ്വകാര്യ ബസ്, റോഡരികിലൂടെ നടന്നുപോയ ശശിയുടെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. അപകടം നടന്ന ഉടനെ നാട്ടുകാര്‍ ഇദ്ദേഹത്തെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരുക്ക് അതീവ ഗുരുതരമായതിനാല്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്‌ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇവിടെ വച്ച് തന്നെ മരണം സംഭവിച്ചു. ഭാര്യ: ബിന്ദു. മക്കള്‍: വിഷ്ണു, വിശാല്‍, വിനേഷ്. അച്ഛന്‍: കൃഷ്ണന്‍. അമ്മ: പാറുക്കുട്ടി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കാരിക്കും.