മൃതദേഹത്തിൽ മുറിവേറ്റ പാടുകൾ ഉണ്ടെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. മീൻകര ഡാമിലെ അംഗീകൃത മത്സ്യതൊഴിലാളികളും ശിവരാജനും തമ്മിൽ പ്രശ്നം ഉണ്ടായതായി സുഹൃത്ത് പറഞ്ഞു.

പാലക്കാട്: പാലക്കാട് മുതലമട മീൻകര ഡാമിൽ മീൻ പിടിക്കാൻ പോയ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച്ച രാത്രി മീൻ പിടിക്കാൻ പോയ ഗോവിന്ദാപുരം അബേദ്ക്കർ കോളനിയിലെ ശിവരാജനെയാണ് മീൻകര ഡാമിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ മുറിവേറ്റ പാടുകൾ ഉണ്ടെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. മീൻകര ഡാമിലെ അംഗീകൃത മത്സ്യതൊഴിലാളികളും ശിവരാജനും തമ്മിൽ പ്രശ്നം ഉണ്ടായതായി സുഹൃത്ത് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona