വടകര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം വടകര ഗവ. ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

കോഴിക്കോട്: വടകര ചോറോട് കൈനാട്ടിക്കടുത്ത് റെയില്‍വെ ലൈനില്‍ അജ്ഞാതനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. 150 സെന്റിമീറ്ററോളം ഉയരമുള്ള പുരുഷനാണ്. 50നും 60നും ഇടയില്‍ പ്രായം തോന്നിക്കും. കറുത്ത കരയുള്ള വെള്ള പോളിസ്റ്റര്‍ മുണ്ടും ക്രീം കളര്‍ ഷര്‍ട്ടുമാണ് വേഷം.

ശരീരത്തിന്റെ പുറത്ത് കറുത്ത അരിമ്പാറയുണ്ട്. ഇന്നലെ രാവിലെ ആറു മണിയോടെ ഇതുവഴി കടന്നു പോയ ട്രെയിന്‍ തട്ടിയതാണെന്നാണ് സംശയിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

കൈയില്‍ ഗോള്‍ഡന്‍ കളര്‍ ചെയിനുള്ള 'സിഗ്മ' വാച്ചണ്ട്. ബെനിറ്റൊ എന്ന ചെരുപ്പാണുള്ളത്. ഷര്‍ട്ടിന്റെ കോളറില്‍ ഫാഷന്‍ ടെയ്‌ലേഴ്‌സ് മൊകേരി എന്ന സ്റ്റിക്കര്‍ ഉണ്ട്. വടകര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം വടകര ഗവ. ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.