വല്ലച്ചിറ സ്വദേശി സന്തോഷിന്‍റെ (50) മരണം കൊലപാതകമെന്ന് പൊലീസ്. തൃശൂർ സ്വദേശി വിനയനെ (60) പൊലീസ് അറസ്റ്റ് ചെയ്തു.
തൃശൂര്‍: തൃശൂരിൽ കിണറ്റിൽ വീണ് വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. വല്ലച്ചിറ സ്വദേശി സന്തോഷിന്‍റെ (50) മരണം കൊലപാതകമെന്ന് പൊലീസ്. തൃശൂർ സ്വദേശി വിനയനെ (60) പൊലീസ് അറസ്റ്റ് ചെയ്തു.
മദ്യപാനത്തിനിടെ തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. മദ്യം വാങ്ങിയ ബില്ലാണ് കേസ് തെളിയിക്കാൻ സഹായിച്ചത്. സന്തോഷിന്‍റെ പോക്കറ്റില്‍ നിന്ന് ലഭിച്ച ബില്ലിനെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് കൊലപാതകം തെളിഞ്ഞത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
