വലത് കാലിന് വൈകല്യമുള്ള ആളാണ് മരിച്ചത്. റെയില്‍വേ പൊലീസും സംസ്ഥാന പൊലീസും സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങി.

കൊല്ലം: മലബാര്‍ എക്സ്പ്രസ്സ് ട്രെയിനിന്‍റെ (Malabar Express Train) ഭിന്നശേഷിക്കാരുടെ ബോഗിയിലെ ശുചിമുറിയില്‍ ഒരാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. യാത്രക്കാരാണ് മൃതദേഹം കണ്ടത് ട്രയിന്‍ കൊല്ലത്ത് എത്തിച്ച് മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ട്രെയിന്‍ കൊല്ലത്ത് നിന്നും പുറപ്പെട്ടത്. മലബാര്‍ എക്സ്പ്രസ് തിരുവനന്തപുരത്ത് എത്തിയതിന് ശേഷം കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് പൊലീസ് അറിയിച്ചു. വലത് കാലിന് വൈകല്യമുള്ള ആളാണ് മരിച്ചത്. റെയില്‍വേ പൊലീസും സംസ്ഥാന പൊലീസും സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങി.