ഉടനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. 

ഇടുക്കി : കൊമ്പൊടിഞ്ഞാലിൽ കഴുത്തിന് മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ച യുവാവ് മരിച്ചു. ആദർശ് (27) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് വീട്ടിലെ മുറിക്കുള്ളിൽ യുവാവിനെ മുറിവേറ്റ നിലയിൽ കണ്ടെത്തിയത്. ഉടനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. എന്താണ് മരണത്തിലേക്ക് നയിച്ചതെന്നതിൽ വ്യക്തതയില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. 

ടോളിനെ ചൊല്ലി തർക്കം, പിന്നാലെ മുഖംമൂടി ആക്രമണം, ഓടിരക്ഷപ്പെടുന്നതിനിടെ രണ്ട് ജീവനക്കാർ കിണറ്റിൽ വീണുമരിച്ചു

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

YouTube video player