കൽപ്പറ്റ: ഇതര സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നുമുള്ള പ്രവേശനങ്ങൾ കർശനമായി വിലക്കിയ വയനാട്ടിലേക്ക് കാൽനടയായി എത്തിയ ആളെ കൊവിഡ്- 19 നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കർണാടകയിൽ നിന്ന് ബാവലിയിലെ പുഴയരികിലൂടെ നടന്ന് ജില്ലയിലെത്തിയ ഗുജറാത്ത് സ്വദേശിയെയാണ് നിരീക്ഷണത്തിലാക്കിയത്.

പാനിപൂരി വിൽപ്പനക്കാരനായ ഇയാൾ വ്യാഴാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് കാട്ടിക്കുളത്തെത്തിയത്. ബാവലി പുഴയരികിലൂടെയുള്ള ഇടവഴിയിലൂടെ നടന്നാണ് ഇയാൾ ജില്ലയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. കാട്ടിക്കുളത്ത് നിന്നും പട്രോളിങ്ങിനിടെ തിരുനെല്ലി എസ്ഐ എയു ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ കണ്ടത്. ഡോക്ടറെത്തി പരിശോധിച്ചപ്പോൾ പനിയുള്ളതായി കണ്ടെത്തി. തുടർന്ന് കൊവിഡ് കെയർ കേന്ദ്രത്തിലേക്ക് മാറ്റി. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക