മറ്റുള്ളവര്‍ക്ക് തങ്ങളുടെ സാങ്കേതിക വൈദഗ്ദ്യവും അറിവും പങ്കിടാന്‍ തയ്യാറാവുന്ന സാങ്കേതിക വിദഗ്ദര്‍ക്ക് മൈക്രോസോഫ്‌റ്റ് വർഷത്തിൽ നൽകുന്ന അപൂർവ അംഗീകാരമാണിത്.
കോഴിക്കോട്: തുടർച്ചയായി രണ്ടാം തവണയും മൈക്രോസോഫ്റ്റ് അവാർഡ് നേടി കോഴിക്കോട് കുറ്റിച്ചിറ സ്വദേശി. പ്രമുഖ ഡാറ്റ അനലിറ്റിസ്റ്റ് ആയ മുഹമ്മദ് അൽഫാൻ ആണ് മൈക്രോസോഫ്റ്റിന്‍റെ മോസ്റ്റ് വാല്യുബിള്‍ പ്രൊഫണല്‍ (എംവിപി) അംഗീകാരം പേരിലാക്കിയത്. മറ്റുള്ളവര്‍ക്ക് തങ്ങളുടെ സാങ്കേതിക വൈദഗ്ദ്യവും അറിവും പങ്കിടാന്‍ തയ്യാറാവുന്ന സാങ്കേതിക വിദഗ്ദര്‍ക്ക് മൈക്രോസോഫ്‌റ്റ് വർഷത്തിൽ നൽകുന്ന അപൂർവ അംഗീകാരമാണിത്.
ഡാറ്റ അനലിറ്റിക്സ് ക്യാറ്റഗറിയിൽ ഇന്ത്യയിൽ ഇതുവരെ നാല് പേർക്ക് മാത്രമാണ് ഈ അവാർഡ് ലഭിച്ചത്. കഴിഞ്ഞ വർഷവും അൽഫാൻ എംവിപി പട്ടികയിൽ ഉൾപ്പെട്ടിരുന്നു. മൈക്രോസോഫ്റ്റിന്‍റെ 365 ആപ്ലിക്കേഷൻ വിഭാഗത്തിൽ ആണ് അൽഫാന് അവാർഡ് ലഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ ജുവനൈൽ ഹോമുകൾ, ബംഗളൂരു നഗരത്തിലെ ഉന്നത സ്ഥാപനങ്ങൾ, മിഡിൽ ഈസ്റ്റിലെ അജ്മാൻ യൂണിവേഴ്സിറ്റി, ഖലീഫ യൂണിവേഴ്സിറ്റി, ഖത്തർ യൂണിവേഴ്സിറ്റി വിദ്യാർഥികൾക്കും അധ്യാപകർക്കും ഡാറ്റ അനലിറ്റിക്സിൽ പരിശീലനം നൽകിവരുന്ന അൽഫാന്റെ പേര് യുഎസിലെ മൈക്രോസോഫ്റ്റ് ആസ്ഥാനത്തെ എംപി വാളിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട് .
ഡാറ്റ അനലിറ്റിക്സ് സംബന്ധിച്ച് ഇദ്ദേഹം എഴുതിയ പുസ്തകം ചെന്നൈയിലെ മദ്രാസ് ക്രിസ്ത്യൻ കോളേജിലെ ബിബിഎ ടെസ്റ്റ് ബുക്ക് ആണ്. ആമസോണിലെ ടോപ് സെൽ വിഭാഗത്തിലും ഉൾപ്പെട്ടിരുന്നു. ഐടി കമ്പനിയിലെ ജോലി ഉപേക്ഷിച് ഡാറ്റ വിശകലന രംഗത്ത് ഗവേഷണം നടത്തുന്ന അൽഫാൻ ലോകത്തെ മികച്ച സ്ഥാപനങ്ങളിൽ പരിശീലകനാണ്.
ഇന്ത്യയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ഓസ്ട്രേലിയ, കാനഡ ഉള്‍പ്പടെയുള്ള ഇടങ്ങളിലും സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് അല്‍ഫാൻ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും അനാഥ മന്ദിരങ്ങളില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി ക്ലാസുകളെടുക്കുന്നത്. സാമ്പത്തിക പിന്നോക്കാവസ്ഥിലുള്ള രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അല്‍ഫാന്റെ സൗജന്യ ക്ലാസുകള്‍ വളരെ സഹായകരമാണ്. ഭാര്യ: റഫ. മക്കൾ: സിദാൻ, രഹാൻ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമം കാണാം...

