ചെങ്കുളം ഡാമിന് സമീപം റോഡരികിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

ഇടുക്കി: ചെങ്കുളം ഡാമിന് സമീപം റോഡരികിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ചെങ്കുളം സ്വദേശി നാലാനിക്കൽ ജിമ്മി ( 28 )യെ ആണ് വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തത്. ചെങ്കുളം പുത്തൻപുരക്കൽ ചന്ദ്രനെ ഇന്നലെ രാവിലെ ഡാമിന് സമീപം റോഡു വക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 

ചന്ദ്രൻ വീട്ടിൽ നിന്ന് ജോലി സ്ഥലത്തേക്ക് പോകാൻ, അതുവഴി വന്ന ജിമ്മിയുടെ ബൈക്കിൽ കൈകാണിച്ച് കയറിപ്പോയിരുന്നു. വഴിമധ്യേ ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. എന്നാൽ പരിക്കേറ്റ ചന്ദ്രനെ ആശുപത്രിയിൽ എത്തിക്കാനോ നാട്ടുകാരെ അറിയിക്കുവാനോ തയ്യാറാവാതെ ജിമ്മി ബൈക്കിൽ കടന്നു കളഞ്ഞു.

ഹോംവർക്ക് ചെയ്തില്ല; ആറ് വയസുകാരിയെ അമ്മ ടെറസിൽ കെട്ടിയിട്ടതായി പരാതി, പൊലീസ് അന്വേഷണം തുടങ്ങി

ചന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തിയ ശേഷം നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരത്തെ തുടർന്നാണ് നാട്ടുകാരനായ ജിമ്മിയെ പോലീസ് ഇന്ന് പിടികൂടിയത്. ഇയാൾ കുറ്റം സമ്മതിച്ചതായാണ് വിവരം. വെള്ളത്തൂവൽ സിഐആർ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നടപടികൾ പൂർത്തിയാക്കിയത്.

Read Also: കരിപ്പൂരിൽ വീണ്ടും മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; രണ്ടു പേർ പിടിയിൽ

കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത് . മലദ്വാരത്തിൽ മൂന്നു കാപ്സ്യൂളുകളിലാക്കി ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച രണ്ട് പേരാണ് പിടിയിലായത്. കോഴിക്കോട് പയ്യോളി സ്വദേശി കെ.പി. നൗഷ്, കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി റൗഫ് എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച പുലർച്ചെ ബഹറൈനിൽ നിന്ന് വന്ന ജിഎഫ് 260ലെ യാത്രക്കാരനായിരുന്നു റൗഫ്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ റൗഫിനെ സംശയത്തെ തുടർന്ന് പൊലീസ് എയ്ഡ് പോസ്റ്റിലേക്ക് കൊണ്ട് വന്നു ചോദ്യം ചെയ്തെങ്കിലും, സ്വർണം കൊണ്ടു വന്ന കാര്യം റൗഫ് സമ്മതിച്ചില്ല. എന്നാൽ എക്സറേ പരിശോധനയിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച കാപ്സ്യൂളുകൾ തെളിഞ്ഞു.

മൂന്നാര്‍ സ്വദേശികളെ വിനോദസഞ്ചാരികൾ ആക്രമിച്ചു കടന്നു; തന്ത്രപരമായി പിടികൂടി പൊലീസ്

മൂന്നു ക്യാപ്സ്യൂളുകളിലായി 766 ഗ്രാം മിശ്രിത രൂപത്തിലുള്ള സ്വർണമാണ് റൗഫ് കടത്താൻ ശ്രമിച്ചത്. വിമാനത്താവളത്തിന് പുറത്തെത്തിച്ചാൽ ഫോണിൽ വിളിക്കുമെന്നായിരുന്നു കള്ളക്കടത്ത് സംഘം ഇയാൾക്ക് നൽകിയ നിർദേശം. വിളിക്കുന്ന ആളുകൾക്ക് സ്വർണം നൽകാനായിരുന്നു ഇയാൾക്ക് ലഭിച്ച നിർദേശമെന്നും പൊലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ 8.05 ന് ബഹ്റൈനിൽ നിന്ന് വന്ന മസ്ക്കറ്റ് ഫ്ലൈറ്റിലെ യാത്രക്കാരനായ കോഴിക്കോട് പയ്യോളി സ്വദേശി നൗഷ് എന്നയാളെയും സംശയം തോന്നി പൊലീസ് വിമാനത്താവളത്തിന് പുറത്തുള്ള എയ്ഡ് പോസ്റ്റിലേക്ക് കൊണ്ട് വന്നു. ചോദ്യം ചെയ്യലിൽ ഇയാളും സ്വർണം കടത്തിയത് സമ്മതിച്ചില്ല. തുടർന്ന് എക്സറേ പരിശോധനയിലാണ് ശരീരത്തിനുള്ളിൽ കാപ്സ്യൂളുകളിൽ ഒളിപ്പിച്ച സ്വർണം കണ്ടെത്തിയത്. മൂന്ന് കാപ്സ്യൂളുകളിൽ 766 ഗ്രാം മിശ്രിത രൂപത്തിൽ ഉള്ള സ്വർണമാണ് ഇയാളും കടത്താൻ ശ്രമിച്ചത്. 

പ്സസ്ടു വിദ്യാര്‍ത്ഥിനിയെ വെട്ടിപ്പരിക്കേൽപ്പിച്ച 19-കാരനെ അറസ്റ്റ് ചെയ്തു

കഴിഞ്ഞ രണ്ട് മാസത്തിനിടെ 35 സ്വർണക്കടത്ത് കേസുകളാണ് കരിപ്പൂരിൽ പൊലീസ് പിടികൂടിയത്. 17 കോടിയോളം രൂപ വില വരുന്ന 32 കിലോയോളം സ്വർണം ഇക്കാലയളവിൽ പൊലീസ് വിമാനത്താവളത്തിന് എയ്ഡ് പോസ്റ്റ് വഴി പിടികൂടി. കസ്റ്റംസിന് പുറമെ പൊലീസ് കൂടി സ്വർണം പിടികൂടാൻ തുടങ്ങിയതോടെ കള്ളക്കടത്ത് സംഘം സ്വർണം കടത്താൻ പുതുവഴികൾ തേടുകയാണ്.