താനാളൂരിലെ സുഹൃത്തിന്‍റെ കട കേന്ദ്രീകരിച്ചായിരുന്നു ഇന്ധന വിൽപ്പന നടത്തിയിരുന്നത്. 

താനാളൂർ: അനധികൃത വിൽപ്പന നടത്താനായി വീട്ടിൽ പെട്രോൾ സൂക്ഷിച്ചയാൾ അറസ്റ്റിൽ. താനാളൂർ പരേങ്ങത്ത് സ്വദേശി ഞാറക്കടവത്ത് സിറാജുദ്ദീനാ(41)ണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്നും 85 ലിറ്റർ പെട്രോളും 20 ലിറ്റർ ഡീസലും കണ്ടെത്തി. 

താനാളൂരിലെ സുഹൃത്തിന്‍റെ കട കേന്ദ്രീകരിച്ചായിരുന്നു ഇന്ധന വിൽപ്പന നടത്തിയിരുന്നത്. അവശ്യ സാധന സേവന നിയമ പ്രകാരം അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona