അരീക്കോട് ഭാഗത്തുനിന്ന് കാറിൽ അരീക്കോട്, കിഴിശേരി ഭാഗങ്ങളിൽ വിതരണത്തിന് എത്തിച്ചതാണ് തുകയെന്ന് അരീക്കോട് പൊലീസ് പറഞ്ഞു.

മലപ്പുറം: അരീക്കോട് കടുങ്ങല്ലൂർ ഹാജിയാർ പടിയിൽ കാറിൽ കടത്തുകയായിരുന്ന രേഖകളില്ലാത്ത 10 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ. കൊടുവള്ളി മാനിപുരം സ്വദേശി നജ്മുദ്ദീനാണ് (37) പിടിയിലായത്. വ്യാഴാഴ്ച ജില്ല പൊലീസ് മേധാവിയുടെ ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അരീക്കോട് എസ്.ഐ ആൽവിൻ വർക്കിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. അരീക്കോട് ഭാഗത്തുനിന്ന് കാറിൽ അരീക്കോട്, കിഴിശേരി ഭാഗങ്ങളിൽ വിതരണത്തിന് എത്തിച്ചതാണ് തുകയെന്ന് അരീക്കോട് പൊലീസ് പറഞ്ഞു. പണം മഞ്ചേരി കോടതിയിൽ ഹാജരാക്കും. എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് റിപ്പോർട്ട് നൽകും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം