Asianet News MalayalamAsianet News Malayalam

കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്

നീനിഷിനെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
 

Man injured after wild boar Attack
Author
Kozhikode, First Published May 14, 2021, 6:22 PM IST

കോഴിക്കോട്: വീടിന് സമീപത്തുനിന്ന് കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന്  പരിക്കറ്റു. കട്ടിപ്പാറ പഞ്ചായത്തിലെ പിലാക്കണ്ടിയില്‍ വേങ്ങയുള്ള കുന്നുമ്മല്‍ വി പി നീനിഷിനാണ് കാല്‍മുട്ടിന് പരിക്കേറ്റത്. പരിസരവാസികള്‍ ശബ്ദം കേട്ട് ഓടിയെത്തി പന്നിയെ ഓടിച്ചു വിടുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പന്ത്രണ്ടു മണിയോട് കുടിയാണ് സംഭവം. നീനിഷിനെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios