കോഴിക്കോട്: വിവാഹ മോചനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഭാര്യയ്ക്ക് വണ്ടിച്ചെക്ക് നല്‍കിയ യുവാവിന് ശിക്ഷ വിധിച്ച് കോടതി. അരയന്‍കോട് മഹ്റൂഫ് കളത്തിലിനെതിരെ മുന്‍ ഭാര്യ  താമരശ്ശേരിക്കടുത്ത് പരപ്പന്‍പൊയില്‍  പുല്ലാഞ്ഞിക്കുറ്റിയില്‍ ആയിശ റീമിന്റെ പരാതിയിലാണ് താമരശ്ശേരി കോടതി പിഴ വിധിച്ചത്. 

വിവാഹമോചന സമയത്ത് ഭാര്യയുടെ ബാധ്യതകള്‍  തീര്‍ക്കുന്നതിനു വേണ്ടി നല്‍കിയ ഏഴ് ലക്ഷം രൂപയുടെ ചെക്ക് അക്കൗണ്ടില്‍ പണമില്ലാതെ മടങ്ങി. ഇതിനെതിരെ മുന്‍ ഭാര്യ ആയിശ റീമി, അഡ്വ:എന്‍.എ അബ്ദുല്‍ ലത്തീഫ് മുഖേന നല്‍കിയ കേസില്‍ മുന്‍ ഭര്‍ത്താവ് മഹ്റൂഫിനെ എട്ട് ലക്ഷം രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കില്‍ ആറു മാസം തടവിനും താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ശിക്ഷ വിധിക്കുകയായിരുന്നു.