പ്രളയം തുടങ്ങിയത് മുതലുള്ള അനുഭവങ്ങള്‍ അടുക്കിവച്ച്, അതൊരു കവിതയാക്കി ക്യാമ്പിലെ ചുവരിലൊട്ടിച്ചിരിക്കുകയാണ് ജിനന്‍. വെള്ളം ഇരമ്പിയാര്‍ത്ത് വരുന്നത് മുതല്‍ ഒടുവില്‍ രക്ഷാകരങ്ങള്‍ ചേര്‍ത്തുപിച്ചത് വരെയുള്ള സംഭവങ്ങള്‍ കോർത്തിണക്കിയാണ് കവിത
തൃശൂര്‍: പ്രളയത്തെ തുടര്‍ന്ന് സമ്പാദിച്ചതെല്ലാം നഷ്ടമായി ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുമ്പോഴും പ്രതീക്ഷയോടെ ജീവിതത്തെ കാണുകയാണ് ചാലക്കുടിക്കാരന്‍ ജിനന്‍. ആ പ്രതീക്ഷയിലേക്ക് നഷ്ടങ്ങളെ മാറ്റിയെഴുതിച്ചേര്‍ക്കുമ്പോള്‍ ജിനന്‍ ദുരിതബാധിതരായ പതിനായിരങ്ങള്‍ക്ക് മാതൃക കൂടിയാവുകയാണ്.
പ്രളയം തുടങ്ങിയത് മുതലുള്ള അനുഭവങ്ങള്‍ അടുക്കിവച്ച്, അതൊരു കവിതയാക്കി ക്യാമ്പിലെ ചുവരിലൊട്ടിച്ചിരിക്കുകയാണ് ജിനന്‍. വെള്ളം ഇരമ്പിയാര്‍ത്ത് വരുന്നതിന്റെ ഭീകരതയും, സര്‍വ്വതും ഒഴുക്കില്‍പെട്ട് കുത്തിയൊലിച്ച് പോകുന്നതിന്റെ വേദനയും ഒടുവില്‍ രക്ഷാകരങ്ങള്‍ ചേര്‍ത്തുപിടിച്ചപ്പോള്‍ ഉള്ളിലുദിച്ച വെളിച്ചവുമെല്ലാം ജിനന്‍ വരികളാക്കിയിരിക്കുന്നു. അഭയം നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ടാണ് കവിത അവസാനിപ്പിക്കുന്നത്.

