ആലപ്പുഴ: 80 ലിറ്റർ കോടയുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. മാന്നാർ പഞ്ചായത്ത് 11-ാം വാർഡ് കുട്ടമ്പേരൂർ തൈച്ചിറ കോളനിയിൽ കുട്ടമത്ത് വീട്ടിൽ രാജേന്ദ്രനെ(42)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സി ഐ ജോസ് മാത്യുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്ച വൈകിട്ട് ആറിന് നടത്തിയ റെയ്ഡിൽ 80 ലിറ്റർ കോടയും വാറ്റു ഉപകരണങ്ങളും ഇയാളുടെ വീട്ടിൽ നിന്നും കണ്ടെത്തി. 

പൊലീസിന് കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മാന്നാർ എസ് ഐ. കെ. എൽ മഹേഷ്, പ്രൊബേഷൻ എസ് ഐ ശാന്തി കെ ബാബു, അഡിഷണൽ എസ് ഐ ശ്രീകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ജയേഷ്, അനൂപ്, എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.