Asianet News MalayalamAsianet News Malayalam

ഭർത്താവിനോടുള്ള പിണക്കം മാറ്റി മകള്‍ തിരികെ മടങ്ങി; കൊല്ലത്ത് വീടിന് തീയിട്ട് ഗൃഹനാഥൻ ജീവനൊടുക്കി

ഭാര്യയുടെ പിന്തുണയോടെയാണ് മകൾ ഭര്‍ത്താവിനൊപ്പം പോയതെന്നും പറഞ്ഞ് ഇന്നലെ വൈകീട്ട് അശോകൻ ഭാര്യയെ വീട്ടിൽ നിന്ന് ഇറക്കി വിട്ടിരുന്നു.

man sets fire to his home and kills himself in Kollam vkv
Author
First Published Sep 29, 2023, 12:29 PM IST

കടയ്ക്കൽ: കൊല്ലം കടയ്ക്കലിൽ വീടിന് തീയിട്ട് ഗൃഹനാഥൻ തൂങ്ങി മരിച്ചു. കുറ്റിക്കാട് സ്വദേശി അശോകനാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയാണ് അശോകൻ വീടിന് തീയിട്ട് മുറിയിൽ തൂങ്ങിമരിച്ചത്. സംഭവസമയം അശോകൻ മാത്രമായിരുന്നു വീട്ടിൽ. പുക ഉയരുന്നത് കണ്ട അയൽവാസികൾ ഫയർഫോഴ്‌സിനെയും പൊലീസിനെയും വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. 

അശോകന്‍റെ ഏക മകൾ അഞ്ച് വർഷം മുൻപ് പ്രണയ വിവാഹിതയായി വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വീട് വിട്ട് പോയിരുന്നു. എന്നാൽ ഭര്‍ത്താവുമായി പിണങ്ങിയ മകൾ കഴിഞ്ഞ വർഷം തിരിച്ചെത്തി. ഭർത്താവ് പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് ഇരുവരെയും കഴിഞ്ഞ ദിവസം കടയ്ക്കൽ സ്റ്റേഷനിൽ വിളിച്ചുവരുത്തി. ഒടുവിൽ പ്രശ്നം പറഞ്ഞ് അവസാനിപ്പിച്ച് യുവതി ഭർത്താവിനൊപ്പം മടങ്ങി. 

ഇതിൽ മനംനൊന്ത് അശോകൻ ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. ഭാര്യയുടെ പിന്തുണയോടെയാണ് മകൾ ഭര്‍ത്താവിനൊപ്പം പോയതെന്നും പറഞ്ഞ് ഇന്നലെ വൈകീട്ട് അശോകൻ ഭാര്യയെ വീട്ടിൽ നിന്ന് ഇറക്കി വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീടിന് തീ കൊളുത്തി അശോകൻ തൂങ്ങി മരിച്ചത്. തീപിടിത്തത്തിലും വീട്ടിലെ കട്ടിലും സോഫാ സെറ്റിയും ഉൾപ്പെടെ കത്തി നശിച്ചു.  

Read More : ഷാരോണ്‍ വധം; നെയ്യാറ്റിൻകര കോടതിയിൽ ഗ്രീഷ്മ ഹാജരാകും, കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്ന തീയതി പരിഗണിക്കും

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

Follow Us:
Download App:
  • android
  • ios