കുടുംബവഴക്ക്; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതിയും മരിച്ചു, മരണം നാല്
ചിറക്കാക്കോട് സ്വദേശി ജോണ്‍സണ്‍ ആണ് സെപ്തംബര്‍ 14ന് മകനെയും കുടുംബത്തെയും തീ കൊളുത്തിയത്.

തൃശൂര്‍: ചിറക്കേക്കോട് കുടുംബവഴക്കിനെ തുടര്‍ന്ന് പിതാവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മരുമകളും മരിച്ചു. ലിജി (35) ആണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മണ്ണുത്തി ചിറക്കാക്കോട് സ്വദേശി കൊട്ടേക്കാടന്‍ വീട്ടില്‍ ജോണ്‍സണ്‍ ആണ് സെപ്തംബര്‍ 14ന് മകനെയും കുടുംബത്തെയും തീ കൊളുത്തിയത്. മകന്‍ ജോജി, ഭാര്യ ലിജി, 12കാരനായ പേരക്കുട്ടി ടെണ്ടുല്‍ക്കര്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ജോബിയും ടെണ്ടുല്‍ക്കറും തൊട്ടടുത്ത ദിവസം മരിച്ചു. തീ കൊളുത്തിയ ശേഷം വിഷം കഴിച്ച ജോണ്‍സനും രണ്ടു ദിവസത്തിന് ശേഷം മരിച്ചിരുന്നു.
കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറഞ്ഞത്. ഭാര്യയെ മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് തൊട്ടടുത്ത മുറിയില്‍ ഉറങ്ങിക്കിടന്നിരുന്ന മകനെയും കുടുംബത്തെയും ജോണ്‍സണ്‍ കൊല്ലാന്‍ ശ്രമിച്ചത്. ജോണ്‍സനും മകനും തമ്മില്‍ നേരത്തെ വഴക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ലോറി ഡ്രൈവറാണ് ജോജി. ഭാര്യ ലിജി കാര്‍ഷിക സര്‍വ്വകലാശാലയില്‍ താത്കാലിക ജീവനക്കാരിയാണ്. സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നയാളാണ് ജോണ്‍സണ്‍.
ഗുണ്ടല്‍പേട്ടിലെ വാഹനാപകടം; വയനാട് സ്വദേശിനിക്ക് ദാരുണാന്ത്യം
സുല്‍ത്താന്‍ബത്തേരി: ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനാപകടത്തില്‍ വയനാട് സ്വദേശിനിക്ക് ദാരുണാന്ത്യം. മീനങ്ങാടി അപ്പാട് കാപ്പിക്കുന്ന് നീറ്റിംകര സാബുവിന്റെ മകള്‍ ആഷ്ലി സാബു (24) ആണ് ഗുണ്ടല്‍പേട്ട് മദ്ദൂരിലുണ്ടായ അപകടത്തില്‍ മരിച്ചത്. ദേശീയപാത 766ലായിരുന്നു അപകടം. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സഹയാത്രികന് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. ആഷ്ലിയും യുവാവും മൈസൂരില്‍ നിന്നും ദസറ ആഘോഷം കഴിഞ്ഞ് വയനാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആഷ്‌ലിയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
'ബന്ദികളെ ഗാസയിലെത്തിച്ചാല്‍ പ്രതിഫലം എട്ടുലക്ഷവും അപ്പാര്‍ട്ട്‌മെന്റും'; ഐഎസ്എയുടെ പേരില്‍ വീഡിയോ