തൊടുപുഴ: തൊടുപുഴയിൽ യുവാവിനെ കാമുകിയുടെ പിതാവ് കുത്തിക്കൊലപ്പെടുത്തി. അച്ചൻകവല സ്വദേശി സിയാദ് കോക്കറാണ് (38) കൊല്ലപ്പെട്ടത്. പ്രതി വെങ്ങല്ലൂർ സ്വദേശി സിദ്ദിഖാണ് സിയാദിനെ കുത്തിയത്. ഇയാള്‍ ഒളിവിലാണ്. സിദ്ധിക്കിന്‍റെ വിവാഹിതയായ മകളുമായി സിയാദിന് ബന്ധമുണ്ടെന്ന ആരോപണം നിലനിന്നിരുന്നു. രാത്രി സിയാദ് വീട്ടിലെത്തിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.