തിരുവനന്തപുരത്ത് പൊലീസുകാരനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരിൽ പൊലിസുകാരന് കുത്തേറ്റ സംഭവത്തിലെ പ്രതി പിടിയിൽ. ഉള്ളൂർ സ്വദേശി മനുവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ സജീവ് എന്നയാളെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് മനുവിന് കുത്തേറ്റത്. മനുവിൻ്റെ അമ്മ നടത്തുന്ന കടയിലെത്തിയ സജീവും മനുവും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും പിന്നീട് ഇത് കയ്യാങ്കളിയിലേക്കും കത്തിക്കുത്തിലേക്കും നീങ്ങുകയുമായിരുന്നു. മനു ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. സജീവിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും. ഇയാൾക്കെതിരെ വധശ്രമത്തിനുള്ള കുറ്റം ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

YouTube video player