കൊല്ലം ഏരൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ 55 കാരനായ സുകുമാരൻ കുത്തേറ്റ് മരിച്ചു. സംഭവത്തിൽ ഏരൂർ തുമ്പോട് സ്വദേശി ജോൺ, പത്തടി സ്വദേശി നിഹാസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തടി വെയിറ്റിങ് ഷെഡ്ഡിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
കൊല്ലം: മദ്യപാനത്തിനിടെ യുണ്ടായ തർക്കത്തിൽ മധ്യവയസ്‌കന്‍ കുത്തേറ്റ് മരിച്ചു. ഏരൂര്‍ പത്തടിയിലാണ് സംഭവം. ഏരൂര്‍ തുമ്പോട് രാധാ വിലാസത്തില്‍ 55 കാരനായ സുകുമാരന്‍ ആണ് മരിച്ചത്. സംഭവത്തില്‍ ഏരൂര്‍ തുമ്പോട് സ്വദേശി ജോണ്‍, പത്തടി സ്വദേശി നിഹാസ് എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് സംഭവം.പത്തടി വെയിറ്റിങ് ഷെഡ്ഡിന് സമീപം കുത്തേറ്റ് കിടക്കുന്ന നിലയില്‍ സുകുമാരനെ പ്രദേശവാസിയാണ് ആദ്യം കണ്ടത്. 4 പേർ ഒരുമിച്ചിരുന്ന് സ്ഥലത്ത് മദ്യപിക്കുകയായിരുന്നുവെന്നും പിന്നീട് സ്ഥലത്ത് എത്തുമ്പോള്‍ കുത്തേറ്റ് കിടക്കുന്നതായാണ് കണ്ടതെന്നും പ്രദേശവാസി പറഞ്ഞു. ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചങ്കിലും മരണം സംഭവിച്ചിരുന്നു.ഏരൂർ പോലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയശേഷം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.



