രണ്ട് യുവതികളുടെ പേഴ്‌സ് നഷ്ടമായെന്ന പരാതി ഉയര്‍ന്നതോടെ നടത്തിയ പരിശോധനയിലാണ് കള്ളന്‍ സിസി ടിവിയില്‍ കുടുങ്ങിയത്

തിരുവനന്തപുരം: സിനിമ തിയേറ്ററില്‍ കയറി നഗ്‌നനായി മോഷണം നടത്തിയ പ്രതി സിസി ടിവി ക്യാമറയില്‍ കുടുങ്ങി. തിരുവനന്തപുരം ആറ്റിങ്ങലിലെ ഒരു തീയേറ്ററിലാണ് സംഭവം. കഴിഞ്ഞദിവസം സിനിമ കാണാന്‍ എത്തിയ രണ്ട് യുവതികളുടെ പേഴ്‌സ് നഷ്ടമായെന്ന പരാതി ഉയര്‍ന്നതോടെ നടത്തിയ പരിശോധനയിലാണ് കള്ളന്‍ സിസി ടിവിയില്‍ കുടുങ്ങിയത്. സിനിമ കാണാനെന്ന പേരില്‍ ആദ്യം എത്തുകയും സിനിമ തുടങ്ങിയ ശേഷം ആളുകള്‍ കാണാതെ വിവസ്ത്രനായി മോഷണം നടത്തുകയുമാണ് യുവാവിന്റെ രീതിയെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അര്‍ദ്ധ നഗ്‌നനായ ശേഷം ഇയാള്‍ മുട്ടില്‍ ഇഴഞ്ഞ് സിനിമ കാണാനെത്തിയവരുടെ സീറ്റിന് അടുത്തെത്തി മോഷണം നടത്തുന്നതാണ് സിസി ടിവിയില്‍ പതിഞ്ഞത്.

യൂസ്ഡ് കാര്‍ ഷോറൂം ജീവനക്കാര്‍ യുവതികളെയും സുഹൃത്തുക്കളെയും പൂട്ടിയിട്ട് മര്‍ദ്ദിച്ചെന്ന് പരാതി

കൊച്ചി: കൊച്ചിയില്‍ യൂസ്ഡ് കാര്‍ ഷോറൂം ജീവനക്കാര്‍ യുവതികളെയും സുഹൃത്തുക്കളെയും പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ വൈറ്റില ട്രൂ വാല്യു ഷോറൂമിലെ അഞ്ച് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 

വെള്ളിയാഴ്ച വൈകിട്ടോടെയാണ് കരുമാലൂര്‍ സ്വദേശികളായ സോഫിയ, ശ്രുതി, നിധിന്‍, ഷംസീര്‍ എന്നിവര്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റത്. വൈറ്റിലക്കടുത്ത് മാരുതി ട്രൂ വാല്യൂ ഷോറൂമിലെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചെന്നും സ്പാനര്‍ കൊണ്ട് തലക്ക് അടിച്ചു എന്നുമാണ് പരാതി. മര്‍ദ്ദനമേറ്റ സോഫിയയുടെ ബന്ധു മൂന്ന് മാസം മുന്‍പ് ട്രൂ വാല്യുവില്‍ നിന്ന് കാറ് വാങ്ങിയിരുന്നു. ഇതുവരെ കാറിന്റെ ഉടമസ്ഥാവകാശം ബന്ധുവിന്റെ പേരിലേക്ക് മാറ്റിയിട്ടില്ല. ഒടുവില്‍ ട്രൂ വാല്യുക്കാരെ ബന്ധപ്പെട്ടപ്പോള്‍ വെള്ളക്കടലാസില്‍ ഒപ്പിട്ടു വാങ്ങി. തുടര്‍ന്നും ഉടമസ്ഥാവകാശം മാറ്റാതായതോടെയാണ് സോഫിയ സുഹൃത്തുക്കളുമൊത്ത് ട്രൂ വാല്യു ഷോറൂമിലെത്തിയത്. അകത്തേക്ക് കൊണ്ടുപോയ മാനേജര്‍ മുറിയില്‍ പൂട്ടിയിട്ടു. പെണ്‍കുട്ടികളെ കേട്ടാല്‍ അറയ്ക്കുന്ന തെറി പറഞ്ഞു. നിധിനും ഷംസീറും ഇത് ചോദ്യം ചെയ്തതോടെ ക്രൂരമായി മര്‍ദ്ദിച്ചു. ജീവനക്കാര്‍ നിലത്തിട്ട് ചവിട്ടി, ദേഹത്ത് കയറി പിടിച്ചു എന്നും ഉപദ്രവിച്ചു എന്നും പെണ്‍കുട്ടികളുടെ മൊഴിയിലുണ്ട്.

മര്‍ദ്ദനത്തില്‍ നിധിന്റെ മൂക്കിന് ഗുരുതര പരിക്കേറ്റു. ശ്രുതിയുടെ കൈക്കും പരിക്കുണ്ട്. പൂട്ടിയിട്ട് കടന്നുകളഞ്ഞ ജീവനക്കാര്‍ പെണ്‍കുട്ടികള്‍ ബഹളം വച്ച് പൊലീസിനെ വിളിക്കുമെന്ന് കണ്ടതോടെയാണ് തുറന്നുവിട്ടത്. ട്രൂ വാല്യുവില്‍ ഉണ്ടായിരുന്ന വനിതാ ജീവനക്കാരിയും പൂട്ടിയിടാന്‍ കൂട്ടുനിന്നെന്ന് പെണ്‍കുട്ടികള്‍ ആരോപിക്കുന്നു. പരാതിയില്‍ മാനേരജരായ ജോസിനെതിരെയും കണ്ടാല്‍ അറിയാവുന്ന നാല് ജീവനക്കാര്‍ക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്. നിലവില്‍ ആരെയും പിടികൂടിയിട്ടില്ല. പ്രതികള്‍ എല്ലാം ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

ഹമാസ് നേതാവ് ജയിലില്‍ മരിച്ചു; ഇസ്രയേല്‍ പീഡിപ്പിച്ച് കൊന്നതാണെന്ന് ആരോപണം

YouTube video player