ജില്ലാ കളക്ടർ നിർദ്ദേശിച്ചിട്ടും സ്ഥലവും വീടും അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് യുവാവിന്‍റെ ആത്മഹത്യ ഭീഷണി.

കൊല്ലം: അഞ്ചലിലെ അറയ്ക്കൽ വില്ലേജ് ഓഫീസിന് മുന്നിൽ ഭിന്നശേഷിക്കാരനായ യുവാവിന്‍റെ ആത്മഹത്യ ഭീഷണി. ഇടമുളയ്ക്കല്‍ സ്വദേശി വര്‍ഗീസാണ് ഇന്ന് രാവിലെ ആത്മഹത്യ ഭീഷണിയുമായി അറയ്ക്കൽ വില്ലേജ് ഓഫീസിലെത്തിയത്.

അപകടത്തില്‍ കാഴ്ച നഷ്ടപ്പെട്ട ആളാണ് ഇദ്ദേഹം. ജില്ലാ കളക്ടർ നിർദ്ദേശിച്ചിട്ടും സ്ഥലവും വീടും അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യ ഭീഷണി. പൊലീസ് സ്ഥലത്തെത്തി യുവാവിനെ അനുനയിപ്പിച്ച് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.