കല്ല് കൊണ്ട് തലക്കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു; ബന്ധുവിന് വേണ്ടി അന്വേഷണം ഊർജിതം
മദ്യപാനിയായ രഞ്‌ജിത് ഭാര്യയെ മർദ്ദിക്കുന്നതിനെ എതിർത്തതിലുള്ള വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

തിരുവനന്തപുരം: യുവാവ് കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചതിനെ തുടർന്ന് ചികിത്സയിലിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. ഒളിവിൽ പോയ കൊലയാളിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ്. കരുംകുളം കൊച്ചുപള്ളി പറമ്പ് പുരയിടത്തിൽ ബർക്ക്മാൻ (54) ആണ് മരിച്ചത്. ഇയാളുടെ സഹോദരിയുടെ മകളുടെ ഭർത്താവും വലിയതുറ സ്വദേശിയുമായ രഞ്‌ജിത് (34) ആണ് ആക്രമണം നടത്തി ഒളിവിൽ പോയത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. മദ്യപാനിയായ രഞ്‌ജിത് ഭാര്യയെ മർദ്ദിക്കുന്നതിനെ എതിർത്തതിലുള്ള വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. സംഭവ ദിവസം മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവന്ന് ഉറങ്ങിക്കിടന്ന ബർക്ക്മാനെ കല്ലെടുത്ത് നിരവധി പ്രാവശ്യം തലയ്ക്കടിച്ചു. ഇയാളുടെ നിലവിളി കേട്ട് ആൾക്കാർ എത്തുന്നതിനിടയിൽ രഞ്ജിത് രക്ഷപ്പെട്ടു. തലക്കും മുഖത്തും ഗുരുതര പരിക്കേറ്റ ബർക്ക്മാനെ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ മരണപ്പെട്ടു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയതായി കാഞ്ഞിരംകുളം പോലീസ് അറിയിച്ചു.
മറ്റൊരു സംഭവത്തില്‍ സിനിമ തിയേറ്ററില്‍ കയറി നഗ്‌നനായി മോഷണം നടത്തിയ പ്രതി സിസി ടിവി ക്യാമറയില്‍ കുടുങ്ങി. തിരുവനന്തപുരം ആറ്റിങ്ങലിലെ ഒരു തീയേറ്ററിലാണ് സംഭവം. കഴിഞ്ഞദിവസം സിനിമ കാണാന്‍ എത്തിയ രണ്ട് യുവതികളുടെ പേഴ്‌സ് നഷ്ടമായെന്ന പരാതി ഉയര്‍ന്നതോടെ നടത്തിയ പരിശോധനയിലാണ് കള്ളന്‍ സിസി ടിവിയില്‍ കുടുങ്ങിയത്. സിനിമ കാണാനെന്ന പേരില്‍ ആദ്യം എത്തുകയും സിനിമ തുടങ്ങിയ ശേഷം ആളുകള്‍ കാണാതെ വിവസ്ത്രനായി മോഷണം നടത്തുകയുമാണ് യുവാവിന്റെ രീതിയെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അര്‍ദ്ധ നഗ്‌നനായ ശേഷം ഇയാള്‍ മുട്ടില്‍ ഇഴഞ്ഞ് സിനിമ കാണാനെത്തിയവരുടെ സീറ്റിന് അടുത്തെത്തി മോഷണം നടത്തുന്നതാണ് സിസി ടിവിയില്‍ പതിഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...