വിവിധ വകുപ്പുകളിൽ ആയി 6.1 ലക്ഷം രൂപ പിഴയും അടക്കണമെന്ന് വിധിയിൽ പറയുന്നു
കോഴിക്കോട്: ഭിന്നശേഷിക്കാരിയായ 17 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവിനു പുറമെ 68 വർഷവും ആറു മാസവും കഠിന തടവ് ശിക്ഷ വിധിച്ചു. അരീക്കോട് പൊലീസ് 2019 ഡിസംബറിൽ രജിസ്റ്റര്‍ ചെയ്ത കേസിൽ മഞ്ചേരി അതിവേഗ പോക്സോ കോടതി ഒന്നാണ് വി പറഞ്ഞത്. പെൺകുട്ടിയെ വീട്ടിൽ വച്ച് അയൽവാസിയായ പ്രതി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. പോക്സോ വകുപ്പ് പ്രകാരം ജീവപര്യന്തം തടവും പ്രതിക്കെതിരെ തെളിഞ്ഞ മറ്റു വിവിധ വകുപ്പുകൾ പ്രകാരം 68 വർഷവും ആറു മാസവും തടവുമാണ് വിധിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളിൽ ആയി 6.1 ലക്ഷം രൂപ പിഴയും അടക്കണമെന്ന് വിധിയിൽ പറയുന്നു.
ശിക്ഷ ഒരുമിച്ചു അനുഭവിച്ചാൽ മതിയെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. 6,01,000 രൂപയും പിഴയായി അടക്കണം. പ്രോസിക്യൂഷനു വേണ്ടി അഡ്വക്കറ്റ് സോമസുന്ദരനാണ് ഹാജരായത്. 17 സാക്ഷികളെ കേസില്‍ വിസ്തരിച്ചു. 22 രേഖകളും തെളിവായി ഹാജരാക്കി. പെണ്‍കുട്ടിയുടെയും അമ്മയുടേയും മൊഴികള്‍ക്ക് പുറമേ ശാസ്ത്രീയ തെളിവുകളും കുറ്റം തെളിയിക്കുന്നതില്‍ നിര്‍ണമായകമായി.
2019 ഡിസംബറിലാണ് കേസിന് ആസ്പമദമായ സംഭവം നടന്നത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും പ്രതിയുടെ മകളും ഒരേ സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. കൂട്ടുകാരിയെ തേടി വീട്ടിലെത്തിയപ്പോള്‍ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സ്കൂളിലെ അധ്യാപകരോടാണ് പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. സംഭവം അധ്യാപകര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
